ഡയമണ്ട് ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം 11-11-2024 ൽ പ്രസിഡന്റ് ശ്രീ ജയപ്രകാശ് പ്രണവം നിർവഹിച്ചു .
ശ്രീമത് ഭാഗവത സപ്താഹ യജ്ഞം 2024 ഡിസംബർ 20 വെള്ളിയാഴ്ച മുതൽ ഡിസംബർ 26 വ്യാഴാഴ്ച വരെ .....എല്ലാ ഭക്തജനങ്ങളുടേയും സാന്നിധ്യ സഹായ സഹകരണങ്ങൾ ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു .🙏

1635-ാം നമ്പർ ദേവി വിലാസം എൻ.എസ്.എസ്. കരയോഗം
തോണ്ടുകുളങ്ങര ദേവീ ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ നിരണം പഞ്ചായത്തിൽ നിരണം വടക്കുംഭാഗത്തു സ്ഥിതി ചെയ്യുന്ന പുണ്യ പുരാതനമായ ദേവി ക്ഷേത്രമാണ് തോണ്ടുകുളങ്ങര ദേവീ ക്ഷേത്രം . ചക്കുളത്തു കാവിലമ്മ , തിരുഃആലംതുരുത്തി ഭഗവതി എന്നീ ക്ഷേത്രങ്ങളോടൊപ്പം തന്നെ പ്രാധാന്യമുള്ള ക്ഷേത്രമാണ് തൊണ്ടുകുളങ്ങര ക്ഷേത്രവും . തിരുവല്ലയിൽ നിന്നും കേവലം 10 കി മി ദൂരവും അമ്പലപ്പുഴ യിൽ നിന്നും 23 കി മി ദൂരവും , ചക്കുളത്തു ക്ഷേത്രത്തിൽ നിന്നും 1 കി മി ദൂരവും സഞ്ചരിച്ചാൽ തോണ്ടുകുളങ്ങരയിൽ എത്താം . ക്ഷിപ്രപ്രസാദിനിയും ഉഗ്രരൂപിണിയുമായ അമ്മ പടിഞ്ഞാറ് ദർശ്ശനമായി ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിയുന്നു . പടയണിക്ക് പ്രസിദ്ധികേട്ട ക്ഷേത്രമായതിനാൽ കാലൻ കോലം , ഗണപതി കോലം , മറുത കോലം , ഭൈരവിക്കോലം തുടങ്ങിയ വഴിപാടുകളാണ് മുഖ്യം . കൂടാതെ മറ്റ് ദേവീ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് മീനമാസത്തിലെ ഉതൃട്ടാതി , രേവതി അശ്വതി ദിവസങ്ങളിലാണ് തിരു ഉത്സവം . രണ്ടാം ദിവസമാണ് കരയിലെ സ്ത്രീകളുടെ പൊങ്കാല . കൊല്ലവർഷം 1124 ൽ രൂപീകൃതമായ 1635 നമ്പർ ദേവീ വിലാസം NSS കരയോഗത്തിന്റെ വക ക്ഷേത്രത്തിൽ ഉപദേവതകളായി യക്ഷി അമ്പലവും ഗണപതിയും , നാഗരാജ , വല്യച്ഛൻ പ്രതിഷ്ഠകളുമുണ്ട് .
ഉപദേവതകൾ
ഗണപതി നട
യക്ഷിഅമ്മ
നാഗരാജാവ്, നാഗയക്ഷി
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ
തിരുവുത്സവം
പറയ്‌ക്കെഴുന്നള്ളത്ത്
അൻപൊലി മഹോത്സവം
ഗുരുതി
നവാഹ യജ്ഞം
സപ്താഹ യജ്ഞം
Previous slide
Next slide
ക്ഷേത്ര ദർശന സമയക്രമം
രാവിലെ 5:45
നടതുറക്കൽ
5:45 AM
നിർമ്മാല്യ ദർശനം
അഭിഷേകം
6:10 AM
ഉഷപൂജ
6:30 AM
ഗണപതിഹോമം
8:30 AM
പ്രസന്നപൂജ
9:00 AM
നട അടയ്ക്കൽ
വൈകിട്ട് 5:30
നടതുറക്കൽ
6:45 PM
ദീപാരാധന
7:00 – 7:30 PM
അത്താഴപൂജ
പുഷ്പാഞ്ജലി
7:35 PM
നട അടയ്ക്കൽ
വിശേഷ ദിവസങ്ങളിൽ ഈ പൂജാസമയങ്ങളിൽ മാറ്റം വരുന്നതാണ്