ദർശന സമയം: 5:45AM TO 9AM & 5:30PM TO 7:35PM

തോണ്ടുകുളങ്ങര
ദേവീ ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ നിരണം പഞ്ചായത്തിൽ നിരണം വടക്കുംഭാഗത്തു സ്ഥിതി ചെയ്യുന്ന പുണ്യ പുരാതനമായ ദേവി ക്ഷേത്രമാണ് തോണ്ടുകുളങ്ങര ദേവീ ക്ഷേത്രം . ചക്കുളത്തു കാവിലമ്മ , തിരുഃആലംതുരുത്തി ഭഗവതി എന്നീ ക്ഷേത്രങ്ങളോടൊപ്പം തന്നെ പ്രാധാന്യമുള്ള ക്ഷേത്രമാണ് തൊണ്ടുകുളങ്ങര ക്ഷേത്രവും . തിരുവല്ലയിൽ നിന്നും കേവലം 10 കി മി ദൂരവും അമ്പലപ്പുഴ യിൽ നിന്നും 23 കി മി ദൂരവും , ചക്കുളത്തു ക്ഷേത്രത്തിൽ നിന്നും 1 കി മി ദൂരവും സഞ്ചരിച്ചാൽ തോണ്ടുകുളങ്ങരയിൽ എത്താം . ക്ഷിപ്രപ്രസാദിനിയും ഉഗ്രരൂപിണിയുമായ അമ്മ പടിഞ്ഞാറ് ദർശ്ശനമായി ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിയുന്നു .
പടയണിക്ക് പ്രസിദ്ധികേട്ട ക്ഷേത്രമായതിനാൽ കാലൻ കോലം , ഗണപതി കോലം , മറുത കോലം , ഭൈരവിക്കോലം തുടങ്ങിയ വഴിപാടുകളാണ് മുഖ്യം . കൂടാതെ മറ്റ് ദേവീ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് മീനമാസത്തിലെ ഉതൃട്ടാതി , രേവതി അശ്വതി ദിവസങ്ങളിലാണ് തിരു ഉത്സവം .
രണ്ടാം ദിവസമാണ് കരയിലെ സ്ത്രീകളുടെ പൊങ്കാല .
കൊല്ലവർഷം 1124 ൽ രൂപീകൃതമായ 1635 നമ്പർ ദേവീ വിലാസം NSS കരയോഗത്തിന്റെ വക ക്ഷേത്രത്തിൽ ഉപദേവതകളായി യക്ഷി അമ്പലവും ഗണപതിയും , നാഗരാജ , വല്യച്ഛൻ പ്രതിഷ്ഠകളുമുണ്ട് .